നാണയം വിഴുങ്ങിയ കുട്ടി മരിച്ചു; ചികിത്സ നിഷേധിച്ചുവെന്ന് പരാതി

കൊച്ചി- അബദ്ധത്തില്‍ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന്‍ മരിച്ചു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ രാജ-നന്ദിനി ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് ആണ് മരിച്ചത്.

കോവിഡ് ബാധിത മേഖലയില്‍ നിന്നുവന്നതിന്റെ ചികിത്സ നല്‍കാതെ  മടക്കി അയച്ചതായി മാതാപിതാക്കള്‍ പറയുന്നു. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ പോയെങ്കിലും ചികിത്സ നല്‍കിയില്ലെന്നാണ് പരാതി.
ശനിയാഴ്ചയാണ് കുട്ടി നാണയം വിഴുങ്ങിയത്. ഉടന്‍ ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് വിടുകയായിരുന്നു.  അവിടെ എത്തിയപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞു. ഡോക്ടര്‍ സംഭവത്തെ ഗൗരവത്തോടെ കണ്ടില്ലെന്നും വീട്ടിലെത്തി പഴവും ചോറും നല്‍കിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചതായും മാതാപിതാക്കള്‍ പറയുന്നു. പിന്നീട് വീട്ടിലെത്തിച്ചെങ്കിലും രാത്രിയോടെ കുട്ടിയുടെ നില മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest News