Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ആദ്യമായി ഒറ്റദിവസം അരലക്ഷത്തിലേറെ കോവിഡ് മുക്തി

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ, 51,255 പേര്‍ കോവിഡ് മുക്തരായി.

ആദ്യമായാണ് ഒറ്റദിവസം ഇത്രയും പേര്‍ രോഗം ഭേദമായി ആശുപത്രികള്‍ വിടുന്നത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് മുക്തരായവരുടെ എണ്ണം 11,45,629 ആയി.

കഴിഞ്ഞ ദിവസം 54,735 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 17,50,723 ആയി വര്‍ധിച്ചു.

ഇതുവരെ മരണസംഖ്യ 37,364 ആണ്. നിലവിലുള്ള ആക്ടീവ് കേസുകള്‍ 5,67,730.

 

Latest News