Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നോട്ടുനിരാധനം, ജിഎസ്ടി തിരിച്ചടിച്ചു; ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് ഐഎംഎഫ്

ന്യൂദല്‍ഹി- നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ച നിരക്കിലും കുറയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). ഇന്ത്യ 7.2 ശതമാനം വളര്‍ച്ചാ നിരക്ക് നേടുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ 1000,500 കറന്‍സികള്‍ പിന്‍വലിച്ച നടപടിയുടെ പ്രത്യാഘാതങ്ങള്‍ കാരണം 6.7 ശതമാനം വളര്‍ച്ചയെ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് ഐഎംഎഫ് വേള്‍ഡ് ഇക്കണോമിക് ഔട്‌ലുക്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതീക്ഷിച്ചതില്‍ നിന്നും 0.5 ശതമാനം കുറയുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

 

വളര്‍ച്ചാ നിരക്കില്‍ ഇന്ത്യയെ ചൈന മറികടക്കുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 0.1 ശതമാനം വര്‍ധിച്ച് 6.8 ശതമാനത്തിലെത്തും. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുമെന്നും 7.4 ശതമാനത്തിലെത്തുമെന്നും ഐഎംഎഫ് പറയുന്നു. അതേസമയം, നേത്തെ വന്ന വിലയിരുത്തലുകളേക്കാള്‍ 0.3 ശതമാനം കുറവാണിത്.

Latest News