നിക്കറിടുന്നതാണോ ശാക്തീകരണം- സ്മൃതി ഇറാനി

അമേത്തി- സ്ത്രീകള്‍ നിക്കറിടുന്നതാണോ ശാക്തീകരണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട്.
ആര്‍.എസ്.എസ് ശാഖകളില്‍ എന്തു കൊണ്ട് നിക്കറിട്ട സ്ത്രീകളെ കാണുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനാണ് സ്മൃതിയുടെ മറു ചോദ്യം.
രാഹുലിന്റെ പരാമര്‍ശം മാന്യതക്കു നിരക്കുന്നതല്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ നിക്കറിടുന്നതാണ് ശാക്തീകരണത്തിന്റെ അടയാളമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കരുതുന്നതെങ്കില്‍ അംഗീകരിക്കാനാവില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു.

Latest News