Sorry, you need to enable JavaScript to visit this website.

തിളച്ച വെള്ളം കൊണ്ട് 72 മണിക്കൂറിനുള്ളില്‍ കോവിഡിനെ  നശിപ്പിക്കാന്‍ സാധിക്കുമെന്ന് പഠനം

മോസ്‌കോ-തിളയ്ക്കുന്ന വെള്ളത്തിന് സാര്‍സ് കോവ് 2 വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനം. റഷ്യയിലെ സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോ ടെക്‌നോളജി വെക്റ്റര്‍ നടത്തിയ പഠനത്തിലാണ് വൈറസിനെ തിളച്ചവെള്ളത്തില്‍ നശിപ്പിക്കാമെന്ന് പറയുന്നത്. തുര്‍ക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ന്യൂസ് ഏജന്‍സി അനഡോലു ഏജന്‍സി ആണ് ഈ പഠനഫലം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂര്‍ കൊണ്ട് റൂം ടെംപറേച്ചറില്‍ 90% വൈറസും നശിക്കുന്നതായി കണ്ടു. 72 മണിക്കൂറിനകം വൈറസിന്റെ 99.9 ശതമാനവും നശിക്കും. ചില സാഹചര്യങ്ങളില്‍ കൊറോണ വൈറസിന് ജലത്തിലും ജീവിക്കാനാകും. എന്നാല്‍ ശുദ്ധ ജലത്തിലോ കടല്‍ ജലത്തിലോ വൈറസ് ഇരട്ടിക്കില്ല എന്ന് പഠനം പറയുന്നു. സ്‌റ്റൈന്‍ലെസ് സ്റ്റീല്‍, ലിനോലിയം, ഗ്ലാസ്, പ്ലാസ്റ്റിക്, സെറാമിക് പ്രതലങ്ങളില്‍ വൈറസ് 48 മണിക്കൂര്‍ വരെ ആക്റ്റീവ് ആയിരിക്കും. വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശകങ്ങളും സാര്‍സ് കോവ് 2 വൈറസിനെതിരെ ഫലപ്രദമാണ്. 30 % ഗാഢതയുള്ള ലവ്യേഹ ആന്‍ഡ് ഐസോ പ്രൊപ്പയില്‍ ആല്‍ക്കഹോളിന് അര മിനിറ്റു കൊണ്ട് ഒരു ദശലക്ഷം വൈറസ് കണികകളെ കൊല്ലാന്‍ സാധിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. വൈറസ് നശിക്കാന്‍ 60 ശതമാനത്തിലധികം ഗാഢത വേണം എന്ന പഠനത്തിന് എതിരാണിത്. ക്ലോറിന്‍ അടങ്ങിയ അണുനാശകങ്ങള്‍ക്ക് വെറും മുപ്പത് സെക്കന്‍ഡ് കൊണ്ടുതന്നെ കൊറോണ വൈറസ് ഉള്ളപ്രതലം വൃത്തിയാക്കാന്‍ സാധിക്കും എന്നും പഠനത്തില്‍ കണ്ടു. ഇതിനിടെ, ഓഗസ്റ്റ് പകുതിയോടെ റഷ്യ ഒരു കൊറോണ വൈറസ് വാക്‌സിന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
 

Latest News