മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മലയാളി യുവതി മരിച്ചു

മുംബൈ-മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മലയാളി യുവതി മരിച്ചു. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയായ ആതിര സുബ്രമണ്യന്‍ (26 ) ആണ് മരിച്ചത്. തൃശൂര്‍ മുണ്ടത്തികൊട് സ്വദേശിനി ആണ്.കോവിഡ് രോഗബാധ രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നായ മുംബൈയില്‍ ഇന്ന് 1059 പുതിയ കോവിഡ്  കേസുകളും 45 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 6,395 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. പ്രദേശത്ത് മാത്രം 20,749 പേരാണ് ചികിത്സയിലുള്ളത്.


 

Latest News