Sorry, you need to enable JavaScript to visit this website.

കോവിഡ് ചികിത്സയിലുള്ള ഗര്‍ഭിണി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

കണ്ണൂര്‍- സംസ്ഥാനത്ത് ഇതാദ്യമായി കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കണ്ണൂര്‍ താഴെചൊവ്വ സ്വദേശിനിയായ 32 കാരിയായ പ്രവാസി യുവതിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ ഉച്ചയോടെ ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
പരിയാരം മെഡിക്കല്‍ കോളേജിലെ പ്രത്യേക കോവിഡ് ബ്ലോക്കിലെ ലേബര്‍ റൂമില്‍ നേരത്തേ നാല് യുവതികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇവര്‍ രണ്ട് പേര്‍ കാസര്‍കോട് സ്വദേശികളും രണ്ട് പേര്‍ കണ്ണൂര്‍ സ്വദേശികളുമായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഇവിടെ ഇരട്ടക്കുട്ടികള്‍ പിറക്കുന്നത്.
ഷാര്‍ജയിലായിരുന്ന യുവതി ജുണ്‍ 9 നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ 24 ന് നടത്തിയ പി.സി.ആര്‍ ടെസ്റ്റില്‍ ഫലം പോസറ്റീവായി. പ്രസവ തീയതിയായതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു. അമ്മയും മക്കളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Latest News