സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്; 1890 രോഗമുക്തി

റിയാദ്- സൗദി അറേബ്യയില്‍ 1890 പേര്‍ക്ക് കോവിഡ് മുക്തി രേഖപ്പെടുത്തി. ഇതോടെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 237548 ആയി. 1573 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 21 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 277478 ആയും മരിച്ചവരുടെ എണ്ണം 2887 ആയും ഉയര്‍ന്നു. വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ 37043 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2016 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിയാദില്‍ 102 പേര്‍ക്കും മക്കയില്‍ 89 പേര്‍ക്കും ദമാമില്‍ 72 പേര്‍ക്കും രോഗം ഫുഫൂഫില്‍ 72 പേര്‍ക്കും മദീനയില്‍ 55 പേര്‍ക്കും ഖമീസ് മുശൈത്തില്‍ 52 പേര്‍ക്കും ഹായിലില്‍ 51 പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. മറ്റു നഗരങ്ങളില്‍ 50 താഴെയാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്.

Latest News