ഹാജിമാര്‍ മൂന്നു ജംറകളിലും കല്ലേറ് കര്‍മം നിര്‍വഹിച്ചു

മക്ക- അയ്യാമുത്തശ് രീഖിന്റെ ആദ്യദിനമായ ഇന്ന് ഹാജിമാര്‍ മുന്നു ജംറകളിലും കല്ലേറു കര്‍മം നിര്‍വഹിച്ചു. ജംറതുല്‍ സുഗ്‌റയില്‍ തുടങ്ങി ജംറതുല്‍ വുസ്ഥയിലും പിന്നീട് ജംറതുല്‍ അഖബയിലും കര്‍മം നടത്തി. സൗദി ഗവണ്‍മെന്റ് ഒരുക്കിയ മികച്ച സജ്ജീകരണങ്ങളില്‍ ശാന്തമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. ശേഷം അവര്‍ മിനയിലെ താമസസ്ഥലത്തേക്ക് പോയി. പ്രവാചക ചര്യ പിന്തുടരുന്നതിന്റെ ഭാഗമായി ഇന്നലെ വെള്ളിയാഴ്ച ജംറതുല്‍ അഖബയില്‍ എറിയല്‍ കര്‍മവും കഅ്ബയില്‍ ഇഫാദത്തിന്റെ ത്വവാഫും നിര്‍വഹിച്ചിരുന്നു.

Tags

Latest News