ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 17 ലക്ഷമായി, 764 പേര്‍ കൂടി മരിച്ചു

ബംഗളൂരുവിലെ മസ്ജിദ് ബിലാലില്‍ ഈദുല്‍ അദ്ഹാ നമസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ ഒരാള്‍.

ന്യൂദല്‍ഹി- കഴിഞ്ഞ 24 മണിക്കൂറിനിടെ, 57,117 കോവിഡ്  കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 17 ലക്ഷമായി.

മൊത്തം കേസുകളില്‍ 10,94,372 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. നിലവില്‍ 5,65,103 ആക്ടീവ് കേസുകളാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കെയാണ് കോവിഡ് കേസുകള്‍ കുതിക്കുന്നത്.  

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 764 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. ഇതോടെ കോവിഡ് മരണസംഖ്യ 36,511 ആയി ഉയര്‍ന്നു.

ജൂലൈ 26 വരെ മൊത്തം 1,68,06,803 കോവിഡ് ടെസ്റ്റ് നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

 

Latest News