Sorry, you need to enable JavaScript to visit this website.
Friday , August   07, 2020
Friday , August   07, 2020

അമേരിക്കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് മരണം

ഗാരി നോപ്പ്

വാഷിംഗ്ടണ്‍- അമേരിക്കയില്‍ വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. അലാസ്‌കയിലെ ആങ്കറേജിലാണ് അപകടം. മരിച്ചവരില്‍ ഒരു വിമാനം പറത്തിയിരുന്ന അലാസ്‌ക സ്റ്റേറ്റ് ജനപ്രതിനിധിയും ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സോള്‍ഡോട്ട്‌ന വിമാനത്താവളത്തിന് സമീപത്തുവെച്ചുണ്ടായ അപകടത്തില്‍ രണ്ടു വിമാനങ്ങളിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

ജനപ്രതിനിധിയായ ഗാരി നോപ്പ് ഒരു വിമാനത്തില്‍ തനിച്ചായിരുന്നു. നാല് വിനോദ സഞ്ചാരികളുമായി പറന്ന മറ്റൊരു വിമാനവുമായിട്ടാണ് കൂട്ടിയിടിച്ചത്. ഇതിലെ പൈലറ്റും ഗൈഡുമടക്കം കൊല്ലപ്പെട്ടു. ആറ് പേര്‍ അപകടം നടന്നയുടന്‍ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കൂട്ടിയിടിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദേശീയപാതയിലാണ് പതിച്ചത്.

 

Latest News