Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് പോലിസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു

കോട്ടയം- സംസ്ഥാനത്ത് ആദ്യമായി ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കോവിഡ്19 ബാധിച്ചു മരിച്ചു. തൊടുപുഴയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ അജിതന്‍ (55) ആണ് കോട്ടയം മെഡിക്കല്‍ കോളെജില്‍ വെള്ളിയാഴ്ച രാത്രി മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അജിതന്‍ ഇടുക്കി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഹൃദ്രോഗി കൂടിയായ അജിതനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളെജിലേക്കു മാറ്റിയത്. ആന്റി വൈറല്‍, പ്ലാസ് ചികിത്സകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമ്പര്‍ക്കത്തിലൂടെയാണ് അജിതന് കോവിഡ് രോഗമുണ്ടായത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

Latest News