ഹജ്: ലോകാരോഗ്യ സംഘടനയുടെ പ്രശംസ

മക്ക- കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹജ് തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. 
ഹാജിമാരുടെ സുരക്ഷ ഉറപ്പുവരുത്താനും സൗദി അറേബ്യക്കകത്തും പുറത്തും ആരോഗ്യ സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ട് സൗദിയിൽ കഴിയുന്ന വ്യത്യസ്ത രാജ്യക്കാരായ വിദേശികളിൽ നിന്ന് പരിമിതമായ ആളുകൾക്ക് മാത്രം ഹജ് അനുമതി നൽകാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്യുന്നതായി ലോകാരോഗ്യ സംഘടനാ മിഡിൽ ഈസ്റ്റ് ഓഫീസ് റീജ്യനൽ ഡയറക്ടർ ഡോ.അഹ്മദ് അൽമൻദരി ട്വിറ്ററിലെ മിഡിൽ ഈസ്റ്റ് ലോകാരോഗ്യ സംഘടനാ ഓഫീസ് അക്കൗണ്ടിൽ പറഞ്ഞു.
 

Tags

Latest News