സൗദിയിൽ കോവിഡ് രോഗമുക്തിയിൽ കുതിപ്പ്; 4460 പേർ ആശുപത്രി വിട്ടു

ജിദ്ദ- സൗദിയിൽ ഇന്ന് രോഗമുക്തിയിൽ വൻ കുതിപ്പ്. പുതുതായി 1686 പേർക്ക് രോഗം ബാധിച്ചപ്പോൾ 4460 പേർക്ക് രോഗം ഭേദമായി.  24 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതേവരെ 275905 പേർക്ക് രോഗം ബാധിച്ചതിൽ 235658  പേർക്ക് രോഗമുക്തിയായി. ആകെ മരണം 2866.ഖമീസ് മുശൈത്ത് 106, മക്ക 178, റിയാദ് 99 എന്നിങ്ങനെയാണ് കൂടുതൽ രോഗികളുള്ള നഗരങ്ങൾ. മദീനയിൽ 68ഉം ഹുഫൂഫിൽ 84ഉം പേർക്ക് രോഗം ബാധിച്ചു.

 

 

Latest News