മുംബൈ-കോവിഡ് പരിശോധനക്കായി യോനീ സ്രവമെടുത്ത ലാബ് ടെക്‌നീഷ്യനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ അംരാവതിയിലാണ് സംഭവം.
കൃത്യമായ ഫലം ലഭിക്കാന്‍ യോനീസ്രവമെടുക്കണമെന്ന് ഇയാള്‍ 24 കാരിയെ വിശ്വസിപ്പിക്കുകയായിരുന്നു.
പരിശോധനക്കുശേഷം യുവതി സഹോദരനോട് പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
ഇങ്ങനെയൊരു കോവിഡ് ടെസ്റ്റില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. പീഡനത്തിനാണ് ലാബ് ടെക്‌നീഷ്യനെതിരെ കേസെടുത്തിരിക്കുന്നത്.