ഇന്ത്യയില്‍ 778 പേര്‍ കൂടി മരിച്ചു; കോവിഡ് ബാധിതര്‍ 16 ലക്ഷം കടന്നു

ന്യൂദല്‍ഹി- പുതുതായി 55,079 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത്  കോവിഡ് ബാധിതര്‍ 16 ലക്ഷം കടന്നു.  16,38,871 ആണ് മൊത്തം കോവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ 779 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 35,747 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി 5,45,318 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 10,57,806 ആളുകള്‍ രോഗമുക്തി നേടി.

ജൂലൈ 30 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,88,32,970 കോവിഡ് ടെസ്റ്റുകള്‍ നടത്തി. ജൂലൈ 30ന് മാത്രം 6,42,588 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു.

 

Latest News