ഹാജിമാര്‍ ജംറതുല്‍ കുബ്‌റയില്‍ കല്ലേറു കര്‍മം നടത്തി

കല്ലേറ് കര്‍മത്തിന് ശേഷം ഹറമില്‍ ത്വവാഫുല്‍ ഇഫാദക്ക് എത്തിയ ഹാജിമാര്‍

മക്ക- മുസ്ദലിഫയില്‍ രാപാര്‍ത്ത ഹാജിമാര്‍ മശ്അര്‍ മിനയിലെത്തി ജംറതുല്‍ അഖബയില്‍ കല്ലേറു കര്‍മം നടത്തുന്നു. പെരുന്നാള്‍ ദിവസമാണ് കല്ലേറുകര്‍മം തുടങ്ങുന്നത്.
ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നാണ് സാധാരണ ശേഖരിക്കാറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി അണുവിമുക്തമാക്കിയ കല്ലുകള്‍ ഹജ് ഉംറ മന്ത്രാലയം ചുമതലപ്പെടുത്തിയ പ്രത്യേക കമ്പനി അധികൃതര്‍ മുസ്ദലിഫയില്‍ വെച്ച് ഹാജിമാര്‍ക്ക് നല്‍കിയിരുന്നു. സുരക്ഷ സേനയുടെ അകമ്പടിയോടെ പ്രത്യേക ബസുകളിലാണ് ഹാജിമാരെ ജംറയിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും.
കല്ലേറുകര്‍മം നടത്തിയ ഹാജിമാര്‍ മസ്ജിദുല്‍ ഹറാമില്‍ പോയി ത്വവാഫുല്‍ ഇഫാദ നടത്തി. ശേഷം മിനയിലേക്ക് തിരിച്ചുവരും.

Tags

Latest News