റിയാദ് -സുദൈര്‍ റോഡില്‍ ബസ് മറിഞ്ഞ് രണ്ട് മരണം; 15 പേര്‍ക്ക് പരിക്ക്

റിയാദ്- റിയാദ് ഹോത്ത സുദൈര്‍ റോഡില്‍ ബസ് മറിഞ്ഞ് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലും ഹോത്ത സുദൈര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ചു പേരുടെ പരിക്ക് സാരമാണ്. ഏതാനും പേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

Tags

Latest News