സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; മാസ്‌ക് ഇല്ലാത്തതിന് 216 പേര്‍ക്ക് കൂടി പിഴ

ജിദ്ദ- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം എല്ലാവരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണെന്ന മുന്നറിയിപ്പുമായി പോലീസ്.

മക്ക റീജ്യനില്‍ മാസ്‌ക് ധരിക്കാത്തതിന് 216 പേര്‍ക്ക് കൂടി പിഴ ശിക്ഷ വിധിച്ചതായി പോലീസ് അറിയിച്ചു.

മാസ്‌ക് ധരിക്കാത്ത ഓരോ നിയമലംഘനത്തിനും ആയിരം റിയാലാണ് പിഴ.

പെരുന്നാള്‍ ദിനത്തില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കാമെങ്കിലും ഹസ്തദാനം പാടില്ലെന്നും മാസ്‌ക് ധരിക്കണമെന്നും കൈകള്‍ അണുവിമുക്തമാക്കണമെന്നും ആരോഗ്യമന്ത്രി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News