കോവിഡ് മാനദണ്ഡം ലംഘിച്ചു; ഡി കെ മുരളി എംഎല്‍എക്കെതിരെ കേസെടുത്തു

തിരുവനന്തപുരം-കോവിഡ് മാനദണ്ഡം ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്ത ഡി കെ മുരളി എംഎല്‍എക്കെതിരെ കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് പാങ്ങോട് പോലീസ് കേസെടുത്തത്. എംഎല്‍എ പങ്കെടുത്ത മുതുവിളയിലെ ഡിവൈഎഫ്‌ഐ പരിപാടിയില്‍ നിയമലംഘനമുണ്ടായെന്ന ഹര്‍ജിയിലാണ് നടപടി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യമാണുള്ളത്. ഇന്നുമാത്രം സംസ്ഥാനത്ത് 37 ആരോഗ്യപ്രവര്‍ത്തര്‍ അടക്കം 506 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 375 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
 

Latest News