അയോധ്യയില്‍ പുരോഹിതന്‍ അടക്കം 16 പേര്‍ക്ക് കോവിഡ്

ലഖ്‌നൗ- അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുരോഹിതനുള്‍പ്പെടെ പതിനാറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  പുരോഹിതനും, ഭൂമിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.  
ഓഗസ്റ്റ് അഞ്ചിന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ പങ്കെടുക്കുന്ന ഭൂമി പൂജ നടത്താന്‍ നടപടികള്‍ പുരോഗമിക്കെയാണ് കോവിഡ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. 50 വിഐപികളാണ് ചടങ്ങില്‍ പങ്കെടുക്കുക.  
 കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജ ചടങ്ങിന് ഭക്തര്‍ എത്തരുതെന്ന്  ക്ഷേത്ര ട്രസ്റ്റ്  അഭ്യര്‍ഥിച്ചിരുന്നു.  ചടങ്ങ് ടി.വിയില്‍ കാണാനാണ് രാമജന്‍മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് ഭക്തരോട് ആവശ്യപ്പെട്ടത്.

 

Latest News