കോവിഡ്: മലയാളി സന്നദ്ധപ്രവർത്തകൻ മക്കയിൽ മരിച്ചു

ജിദ്ദ- മക്കയിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി അബ്ദുൽ റസാഖിന്റെ മകൻ മുണ്ടന്നൂർ വാകേരി ഷബീർ (36) ആണ് മരിച്ചത്. മക്ക കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ഏതാനും ദിവസമായി ചികിത്സയിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം. സൗദി ഇന്ത്യൻ ഇസ്്‌ലാഹി സെന്റർ, ഫോക്കസ്, മക്ക ഒ.ഐ.സി.സി തുടങ്ങിയ സംഘടനകളിലെ സജീവ പ്രവർത്തകനായിരുന്നു. മക്ക സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലെ നഴ്‌സ് ഷമീലയാണ് ഭാര്യ. മുജാഹിദ് പണ്ഡിതനായിരുന്ന പരേതനായ സൈദ് മൗലവി രണ്ടത്താണിയുടെയുടെ മകൻ അബ്ദുൽ റഷീദിന്റെ മകളാണ് ഷമീല. മാതാവ്: ഖദീജ. സിൽസില, ഷബീല എന്നിവർ സഹോദരിമാരാണ്.

 

Latest News