അനില്‍ അംബാനിയുടെ റിലയന്‍സ് ഹെഡ്ക്വാട്ടേഴ്‌സ് അടക്കമുള്ള കെട്ടിടങ്ങള്‍ കണ്ടുക്കെട്ടി യെസ് ബാങ്ക്

മുംബൈ- വ്യവസായി അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഹെഡ് ക്വാട്ടേഴ്‌സ് കണ്ടുക്കെട്ടി യെസ് ബാങ്ക്. സാന്താക്രൂസിലെ ഹെഡ്ക്വാട്ടേഴ്‌സ് ബില്‍ഡിങ്ങും ദക്ഷിണ മുംബൈയിലെ രണ്ട് ഓഫീസുകളുമാണ് ബാങ്ക് പിടിച്ചെടുത്തത്.റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന് നല്‍കിയ 2892 കോടിരൂപയുടെ വായ്പ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കിന്റെ നടപടി.

മുംബൈ വിമാനത്താവളത്തിന് സമീപത്തെ സാന്ത്രാക്രൂസിലെ ഓഫിസിലേക്ക് ആസ്ഥാന മന്ദിരം മാറ്റിയത് രണ്ട് വര്‍ഷം മുമ്പാണ്. 21432 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്വാട്ടേഴ്‌സാണിത്. റിയലന്‍സ് ക്യാപിറ്റല്‍,റിലയന്‍സ് ഹൗസിങ് ഫിനാന്‍സ്,റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഫീസുകള്‍ ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.യെസ് ബാങ്കില്‍ അനില്‍ അംബാനി ഗ്രൂപ്പിന് 12000 കോടിരൂപയുടെ ബാധ്യതയാണ് ഉള്ളത്.
 

Latest News