Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ഓഗസ്റ്റ് 24ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം- കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫലപ്രഖ്യാപനം അന്നേ ദിവസം വൈകീട്ട് നടത്തും.എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലാണ് തെരഞ്ഞെടുപ്പ് നടത്തുക. നിശ്ചിത സീറ്റിന് 2022 ഏപ്രില്‍ വരെ കാലാവധിയുണ്ട്. അദ്ദേഹത്തിന്റെ മകനും എല്‍ജെഡി സംസ്ഥാന പ്രസിഡന്റുമായ എംവി ശ്രേംയസ്‌കുമാറായിരിക്കും ഒരു സ്ഥാനാര്‍ത്ഥിയെന്നാണ് കരുതുന്നത്.

2016ലാണ് യുഡിഎഫ് വേണ്ടി എംപി വീരേന്ദ്രകുമാര്‍ മത്സരിച്ച് രാജ്യസഭാംഗമായത്. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേരുന്നതിന്റെ മുന്നോടിയായി അദ്ദേഹം 2017 ഡിസംബര്‍ 20ന് രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു. തുടര്‍ന്ന് ഇതേ സീറ്റില്‍ എല്‍ഡിഎഫ് പിന്തുണയോടെ 2018 മാര്‍ച്ചില്‍ മത്സരിച്ച് രാജ്യസഭാംഗമായി. നിലവില്‍ എല്‍ഡിഎഫിന്റെ സീറ്റാണിത്. ഉപതെരഞ്ഞെടുപ്പില്‍ ആരൊക്കെയായിരിക്കും മത്സരിക്കുകയെന്നത് തീരുമാനിച്ചിട്ടില്ല.
 

Latest News