ന്യൂദല്‍ഹി- രാജ്യത്ത് ഒറ്റദിവസം 52,123 രോഗബാധ കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി. പ്രതിദിന വര്‍ധവില്‍ റെക്കോര്‍ഡാണിത്.
പുതുതായി 32,553 പേര്‍ രോഗമുക്തി നേടിയതോടെ മൊത്തം കോവിഡ് മുക്തരായവരുടെ എണ്ണം 10,20,582 ആയി വര്‍ധിച്ചു.
രോഗമുക്തി നേടുന്നവരുടെ ശരാശരി 64.4 ശതമാനമായി വര്‍ധിച്ചത് ആശ്വാസം പകരുന്നു. കോവിഡ് മരണസംഖ്യ 34,968 ആയി വര്‍ധിച്ചപ്പോള്‍ ആക്ടീവ് കേസുകള്‍ 5,28,242 ആണ്.






