അനുമതിയില്ലാതെ ഹജിനു ശ്രമിച്ച 936 പേര്‍ പിടിയില്‍

മക്ക- ഹജ് അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 936 പേരെ അറസ്റ്റ് ചെയ്തതായി സൗദി പൊതു സുരക്ഷാ ജനറല്‍  ഡയരക്ടറേറ്റ് അറിയിച്ചു.

ഇവര്‍ക്കെതിരെ നേരത്തെ പ്രഖ്യാപിച്ച പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി ഹജ് സുരക്ഷാ സേനാ കമാന്‍ഡ് വക്താവ് പറഞ്ഞു.

കൊറോണ വൈറസ്, ആരോഗ്യ മുന്‍കരുതലുകളോടെയാണ്  ബുധനാഴ്ച ഹജ് കര്‍മങ്ങള്‍ ആരംഭിച്ചത്.   

കോവിഡ് വ്യാപനം കണക്കിലെടുത്ത് പരിമിത തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്ന ഈ വര്‍ഷത്തെ ഹജില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് സൗദി അധികൃതര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഹജ് വേളയില്‍  അനുമതിയില്ലാതെ മക്കയിലെ പുണ്യകേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക്  10,000 സൗദി റിയാലാണ് പിഴ ശിക്ഷ.  നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടി തുക പിഴ ഈടാക്കുമെന്നും അറിയിച്ചിരുന്നു.

 

Latest News