Sorry, you need to enable JavaScript to visit this website.

അറഫ ഖുതുബ തത്സമയ വിവർത്തനം ചാനലുകളിൽ 

ഹാജിമാർ ത്വവാഫ് ചെയ്യുന്നു

റിയാദ് - ഇന്ന് നടക്കുന്ന അറഫ ഖുതുബ വിവർത്തനം 'ഖുർആനുൽകരീം', 'സുന്നത്ത്' ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ഹറംകാര്യ വകുപ്പ് പബ്ലിക് റിലേഷൻ വിഭാഗം മേധാവി ഹാനി ഹൈദർ പറഞ്ഞു. സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുമായി സഹകരിച്ചാണ് അറഫ ഖുതുബയുടെ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലുള്ള വിവർത്തനം 'ഖുർആനുൽകരീം', 'സുന്നത്ത്' ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇത് ആദ്യമായാണ് അറഫ ഖുതുബ വിവർത്തനം സൗദി ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. 


ഖുതുബയുടെ ഇംഗ്ലീഷ് വിവർത്തനം 'ഖുർആനുൽകരീം' ചാനലിലും ഫ്രഞ്ച് വിവർത്തനം 'സുന്നത്ത്' ചാനലിലൂടെയുമാണ് സംപ്രേക്ഷണം ചെയ്യുക. ഈ വർഷം പത്തു ഭാഷകളിൽ അറഫ ഖുതുബ വിവർത്തനം ചെയ്യുന്നുണ്ട്. 'അറഫാത്ത് സെർമൺ' ആപ്പിലൂടെയും 'മനാറതുൽഹറമൈൻ' പോർട്ടലിലൂടെയും ഹറംകാര്യ വകുപ്പ് വെബ്‌സൈറ്റിലൂടെയും 'ഹറമൈൻ' ആപ്പിലൂടെയും അറഫ ഖുതുബ വിവർത്തനങ്ങൾ സംപ്രേക്ഷണം ചെയ്യും. (https://haj.gph.gov.sa/sermon) എന്ന ലിങ്കിൽ പ്രവേശിച്ച് വ്യത്യസ്ത ഭാഷകളിലുള്ള അറഫ ഖുതുബ വിവർത്തനം ശ്രവിക്കാൻ സാധിക്കും. 

 

 

Latest News