Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലെ മുഴുവൻ ജനങ്ങളും മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തി-രമേശ് ചെന്നിത്തല

തിരുവനന്തപുരം-  കേരളത്തിലെ  മൂന്നരക്കോടി ജനങ്ങളും  പിണറായി വിജയൻ സർക്കാരിനെതിരെ തങ്ങളുടെ അവിശ്വാസം രേഖപ്പെടുത്തിയെന്ന്്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സർക്കാരിനെതിരെയുള്ള വി.ഡി. സതീശന്റെ നോട്ടീസും സ്പീക്കർക്കെതിരയെയുള്ള എം. ഉമ്മർ എം.എൽ.എ.യുടെ നോട്ടിസും സഭ വിളിച്ചു ചേർത്ത് ചർച്ചയ്‌ക്കെടുക്കാതെ ഒളിച്ചോടുകയാണ് സർക്കാർ ചെയ്തത്.
സർക്കാരിന്റെ അഴിമതികൾ തുറന്നു കാട്ടിക്കൊണ്ട് യു.ഡി.എഫിന്റെ യുവജന സംഘടനയായ യു.ഡി.വൈ.എഫിന്റെ ആഭിമുഖ്യത്തിൽ  സംസ്ഥാനമൊട്ടാകെ നടത്തിയ ജനകീയ അവിശ്വാസപ്രമേയമെന്ന പ്രതിഷേധ  പരിപാടി ഫെയ്‌സ്ബുക്കിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം.
കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയുമാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. ഈ അഴിമതിക്ക് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുമായി മാറുമ്പോൾ അതിന്റെ ഗൗരവം കൂടുതൽ വർദ്ധിക്കുകയാണ്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് ഓരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
 പ്രിൻസിപ്പൽ സെക്രട്ടറി എന്നാൽ  മുഖ്യമന്ത്രിയുടെ നാവാണ്. നാലുവർഷക്കാലം അദ്ദേഹത്തെയാണ് ആ ഓഫീസ് ഏൽപ്പിച്ചിരുന്നത്. ഐ.ടി. സെക്രട്ടറി എന്ന നിലയിൽ മാത്രമല്ല അദ്ദേഹം ചെയ്തിട്ടുള്ള മറ്റു  കാര്യങ്ങളും ഇനിയും പരിശോധിക്കപ്പെടേണ്ടതാണ്. ഐ.ടി. ഡിപ്പാർട്ട്‌മെന്റിൽ നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങൾ. അവിടുത്തെ കരാറുകൾ, പല തരത്തിലുള്ള ഇടപാടുകൾ ഇതെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ചീഫ് സെക്രട്ടറി അന്വേഷിച്ചാൽ ഒന്നും നടക്കാൻ പോകുന്നില്ല. അന്വേഷണം സി.ബി.ഐ. സംഘത്തെ ഏൽപ്പിക്കണം. സ്പ്രിംഗ്‌ളർ അഴിമതി, ബെവ്ക്യു, പമ്പ മണൽ അഴിമതി, ഏറ്റവും അവസാനം കൺസൾട്ടൻസി നിയമന അഴിമതി, ഇ മൊബിലിറ്റി അഴിമതി ഉൾപ്പെടെ കേരളം കണ്ട ഏറ്റവും വലിയ അഴിമതികൾക്കാണ് ഈ ഗവൺമെന്റ് നേതൃത്വം കൊടുക്കുന്നത്. ആലി ബാബയും 41 കള്ളന്മാരും എന്നു പറഞ്ഞതുപോലെയാണ് ഈ ഇടതുമുന്നണി ഭരണം.
യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ നടന്ന പ്രധാനപ്പെട്ട ആവശ്യം ഉന്നയിക്കുന്നത് ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടാണ്. സർക്കാർ നിയമിക്കുന്ന എല്ലാ കൺസൾട്ടൻസികളും ഇന്ന് അനധികൃത നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പാവപ്പെട്ട കേരളത്തിലെ ചെറുപ്പക്കാർ അവർ തൊഴിൽ കിട്ടാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ഞ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് 10 വർഷം കാത്തിരിക്കുന്ന ആളുകൾക്ക് ഒരു ആറു മാസത്തെ ഒരാശ്വാസം കൊടുത്തുകൂടെയെന്നും അദ്ദേഹം ചോദിച്ചു. പി.എസ്.സി. റാങ്ക് ലിസ്റ്റുകളൊക്കെ കാലഹരണപ്പെട്ടുപോയി. ഈ ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Latest News