Sorry, you need to enable JavaScript to visit this website.

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ മണ്ണിൽ

ന്യൂദൽഹി- ഫ്രാൻസിൽനിന്നുള്ള അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിലിറങ്ങി. അംബാല വ്യോമതാവളത്തിലാണ് റഫേൽ വിമാനങ്ങൾ ഇറങ്ങിയത്. ഏതാനും നിമിഷം മുമ്പാണ് ഇക്കാര്യം അറിയിച്ച് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചത്. വാർത്താമാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല. അതേസമയം, വാർത്ത ഏജൻസികളെ പ്രവേശിപ്പിച്ചു. രണ്ട് സുഖേയ് -30 എം.കെ.ഐ അകമ്പടിയോടെയാണ് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമ മേഖലയിൽ എത്തിയത്. റഫാൽ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ എ330 ഫീനിക്‌സ് എം.ആർ.ടി.ടി ടാങ്കർ വിമാനങ്ങളിൽ കോവിഡ് പ്രതിരോധത്തിന് വേണ്ടി 70 വെന്റിലേറ്ററുകൾ, ഒരു ലക്ഷം ടെസ്റ്റ് കിറ്റുകൾ എന്നിവയും പത്ത് ആരോഗ്യപ്രവർത്തകരുമുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2020/07/29/7580176403618071.jpg
ഇന്ത്യൻ സൈനിക ചരിത്രത്തിലെ നാഴികക്കല്ലാണിതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

 

Latest News