Sorry, you need to enable JavaScript to visit this website.

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ ആകാശത്ത്; ഉടൻ ലാന്റ് ചെയ്യും

ന്യൂദൽഹി- ഫ്രാൻസിൽനിന്നുള്ള അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ ആകാശത്ത്. യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്തയുമായി വിമാനങ്ങൾ ബന്ധപ്പെട്ടു. ഹരിയാനയിലെ അംബാല വിമാനതാവളത്തിൽ റഫാൽ യുദ്ധവിമാനങ്ങൾ ഉടൻ ലാന്റ് ചെയ്യും. രണ്ട് സുഖേയ് -30 എം.കെ.ഐ അകമ്പടിയോടെയാണ് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമ മേഖലയിൽ എത്തിയത്. റഫാൽ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ എ330 ഫീനിക്‌സ് എം.ആർ.ടി.ടി ടാങ്കർ വിമാനങ്ങളിൽ കോവിഡ് പ്രതിരോധത്തിന് വേണ്ടി 70 വെന്റിലേറ്ററുകൾ, ഒരു ലക്ഷം ടെസ്റ്റ് കിറ്റുകൾ എന്നിവയും പത്ത് ആരോഗ്യപ്രവർത്തകരുമുണ്ട്.

 

Latest News