കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് തേഞ്ഞിപ്പാലം സ്വദേശി

മലപ്പുറം- കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തേഞ്ഞിപ്പാലം പള്ളിക്കല്‍ സ്വദേശി കൊടിയപറമ്പ് ചേര്‍ങ്ങോടന്‍ കുട്ടിഹസന്‍ (67) ആണ് മരിച്ചത്.കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യത്തെയും തുടര്‍ന്നാണ് കുട്ടിഹസനെ ജൂലൈ 24ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊണ്ടോട്ടി മാര്‍ക്കറ്റില്‍ മത്സ്യ ഏജന്റായിരുന്ന അദ്ദേഹത്തിന്റെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിഹസനും കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 25ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്.
 

Latest News