ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 15 ലക്ഷം കടന്നു; പുതിയ മരണങ്ങള്‍ 768

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 458,513 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 15.31 ലക്ഷമായി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ 768 കോവിഡ് മരണവും സംഭവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ് വൈറസ് കാരണം ഇതുവരെ 34193 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

രോഗികളില്‍ 2.25% ആണ് ഇപ്പോള്‍ മരണനിരക്ക്.509447 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 988,029 പേര്‍ക്ക് വൈറസില്‍ നിന്ന് മുക്തരാകാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 64.24% രോഗമുക്തി നിരക്കെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം പറയുന്നു.
 

Latest News