Sorry, you need to enable JavaScript to visit this website.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു

പാലക്കാട്- പട്ടാമ്പിക്ക് അടുത്ത് ഓങ്ങലൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. ഷാജഹാന്‍ (40), സാബിറ (44) എന്നിവരാണ് മരിച്ചത്. ഇവരുടെ മതാവ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. പൊള്ളലേറ്റ് ചികിത്സിലായിരുന്ന ഇവരുടെ സഹോദരന്‍ ബാദുഷ വൈകുന്നേരം മരിച്ചിരുന്നു.
 

Latest News