Sorry, you need to enable JavaScript to visit this website.

കിടിലന്‍ ഫീച്ചറുകളുമായി ടെലിഗ്രാം; രണ്ട് ജിബി ഫയല്‍ അയക്കാം

വാട്‌സ്ആപ്പുമായി മത്സരിക്കുന്ന ടെലിഗ്രാം ആകര്‍ഷകമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി. പ്രൊഫൈല്‍ ഫോട്ടോക്കു പുറമെ പ്രൊഫൈല്‍ വീഡിയോ കൂടി ചേര്‍ക്കാം. ടെലിഗ്രാമിന്റെ പുതിയ അപ്‌ഡേറ്റിലാണ് ഈ സൗകര്യമുള്ളത്.
പ്രൊഫൈല്‍ ഫോട്ടോ പോലെ, നിങ്ങളുടെ പ്രൊഫൈല്‍ വീഡിയോയും സുഹൃത്തുക്കള്‍ക്ക് കാണാനാകും. പ്രൊഫൈല്‍ വീഡിയോക്ക് വേണ്ടി പ്രത്യേക ഫ്രെയിമുകളും ഒരുക്കിയിട്ടുണ്ട്. പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കളുടെ പ്രൊഫൈല്‍ പേജ് മനോഹരമാക്കിത്തീര്‍ക്കുകയാണ് ടെലിഗ്രാം. ഫോട്ടോ, വീഡിയോ, ലിങ്കുകള്‍, സുഹൃത്തുക്കളുടെ പ്രൊഫൈല്‍ പിക്ചറുകള്‍ എന്നിവ കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇതുവഴി സാധിക്കും. നേരത്തെ ഫോട്ടോകളും, വീഡിയോകളും ഒന്നിച്ചാണ് കാണിച്ചിരുന്നത്.
രണ്ട് ജിബി  ഫയലുകളും ടെലിഗ്രാം വഴി ഷെയര്‍ ചെയ്യാമെന്നതാണ് ഉപയോക്താക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരിക്കുന്ന അപ്‌ഡേഷന്‍.
കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത നമ്പറുകളില്‍നിന്ന് വരുന്ന മെസേജകുള്‍ ഒഴിവാക്കാന്‍ ഓട്ടോമാറ്റിക് ആര്‍ക്കൈവ് സൗകര്യവുമുണ്ട്. െ്രെപവസി ആന്റ് സെക്യൂരിറ്റി സെറ്റിംഗ്‌സില്‍ ഓട്ടോമാറ്റിക്കലി ആര്‍ക്കൈവ് ഓപ്ഷന്‍ എടുത്താല്‍ അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന മെസേജുകള്‍ ഒഴിവാക്കാം.
മീഡിയാ ഫയലുകള്‍ വേഗത്തില്‍ കാണാന്‍ സഹായിക്കുന്ന ഫാസ്റ്റ് മീഡിയാ വ്യൂവര്‍ ഫീച്ചര്‍ ടെലിഗ്രാമിലുണ്ട്. ചാറ്റില്‍ വരുന്ന മീഡിയാ ഫയലുകള്‍ ഒപ്പണ്‍ ചെയ്ത് അടുത്തതിലേക്ക് മാറ്റാന്‍ ഇടത്തോട്ടും വലത്തോട്ടും സൈ്വപ്പ് ചെയ്യുന്നതിന് പകരം സ്‌ക്രീനിന്റെ ഇടത് വശത്തോ വലത് വശത്തോ ടാപ്പ് ചെയ്താല്‍ മതി.
സമീപത്തുള്ള പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍  സഹായിക്കുന്നതാണ് പീപ്പിള്‍ നിയര്‍ ബൈ 2.0 ഫീച്ചര്‍. ഇതുവഴി പുതിയ സുഹൃത്തുക്കളെ കണ്ടെത്താം. ഇതിനായി കോണ്‍ടാക്റ്റ് സെക്്ഷനില്‍ പീപ്പിള്‍ നിയര്‍ബൈഎന്നത് തെരഞ്ഞെടുത്താല്‍ മതി. സമീപത്തുള്ള ടെലിഗ്രാം ഉപയോക്താക്കളെ കണ്ടെത്താനാവും. എന്നാല്‍ ഓരോ ഉപയോക്താവും സ്വയം വിസിബിള്‍ ആക്കിയാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അവരെ ഈ ഫീച്ചര്‍ വഴി കാണാന്‍ സാധിക്കൂ. ഇതിനായി പീപ്പിള്‍ നിയര്‍ബൈ സെക്്ഷനില്‍ മേക്ക് മൈസെല്‍ഫ് വിസിബിള്‍  തെരഞ്ഞെടുത്ത് ചുറ്റുമുള്ളവരെ സന്ദേശങ്ങള്‍ അയക്കാന്‍ അനുവദിക്കണം.

 

Latest News