തെഹ്‌റാന്‍- ഇറാന്റെ സൈന്യമായ റവല്യൂഷനറി ഗാര്‍ഡിനെ ഭീകര സംഘടനയായി മുദ്ര കുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ മറുപടി. സൈന്യത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുരുതരമായ തിരിച്ചടികള്‍ പ്രതീക്ഷിക്കാമെന്ന് ഇറാന്‍ താക്കീത് നല്‍കി.
പുതിയ ഉപരോധങ്ങളുമായി യു.എസ് വരികയാണെങ്കില്‍ ഇറാന്റെ 2000 കിലോമീറ്റര്‍ ചുറ്റളവിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ അവിടെ നിന്ന് മാറ്റേണ്ടിവരുമെന്ന് ഇറാനിയന്‍ മിസൈലുകളുടെ പ്രഹരപരിധി ഇത്രയുമുണ്ട്' ചൂണ്ടിക്കാട്ടി ഇറാന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി ജാഫരി മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുമായി ചര്‍ച്ച നടത്താമെന്ന ആശയത്തെയും സേനാമേധാവി തള്ളിക്കളഞ്ഞു. ഐഎസ് ഭീകരര്‍ക്കു നേരെ പോരാടിയ ധീരചരിത്രമുണ്ട് ഇറാന്. സൈന്യത്തെ ഭീകരരായി യുഎസ് കണക്കാക്കിയാല്‍ അവരെയും ഭീകരരായി കണ്ട് പോരാട്ടം തുടങ്ങുമെന്നും ജനറല്‍ മുഹമ്മദ് അലി ജാഫരി പറഞ്ഞു.