ഒരൊറ്റ മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായിട്ടില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം- കേരളത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി,സ്വജനപക്ഷപാതം,ധൂര്‍ത്ത്,കൊള്ളയുടെയും ഉറവിടമായി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറി.കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം വിലയിരുത്തിയാല്‍ അഴിമതി തന്നെയാണ് പ്രധാന ഘടകം. ഓരോ ഘട്ടത്തിലും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളിയിട്ടുണ്ട്.

ആരോപണങ്ങളുടെ വസ്തുത പരിശോധിച്ച് സര്‍ക്കാരിന് പിന്മാറേണ്ടി വന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ബന്ധുനിയമനം,ബ്രൂവറി-ഡിസ്റ്റലറി അഴിമതി,മാര്‍ക്ക് ദാനം ,ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതി  തുടങ്ങി നിരവധി അഴിമതികള്‍ യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണമാണ്. ഇതില്‍ മാര്‍ക്ക് ദാനം ഒഴിച്ചുള്ളവ മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഉള്‍പ്പെട്ടതാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തരം ഭരിക്കാന്‍ അറിയില്ലെന്ന് തെളിഞ്ഞതാണെന്നും അദ്ദേഹം ആരോപിച്ചു.
 

Latest News