Sorry, you need to enable JavaScript to visit this website.

കോവിഡ്  വേഗത്തില്‍ വ്യാപിക്കുന്ന രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യ; ആശങ്കയുമായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി-ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ കോവിഡ് വ്യാപിക്കുന്ന രാജ്യം ഇന്ത്യയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. ബ്ലുംബര്‍ഗ് കോവിഡ് വൈറസ് ട്രാക്കിന്റെ കണക്കുകള്‍ പ്രകാരം ആഴ്ചയില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരുപത് ശതമാനം വര്‍ധിച്ച് പതിനാല് ലക്ഷം പിന്നിട്ടുട്ടുണ്ട്. രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ  എണ്ണം അരലക്ഷത്തോളമാണ്. ആകെ കോവിഡ് ബാധിതുരടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിറകിലാണെങ്കിലും പുതിയ രോഗികളുടെ എണ്ണത്തില്‍ അതിവേഗ വര്‍ധനവാണ് രാജ്യത്ത് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര,തമിഴ്‌നാട് ,ആന്ധ്രപ്രദേശ്,കര്‍ണാടക എന്നി സംസ്ഥാനങ്ങളാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ മുമ്പിലുള്ളത്.അഞ്ച് ലക്ഷത്തോളം പരിശോധനകളാണ് എല്ലാ ദിവസവും വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്നതെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാല്‍ പോലും ലോകത്തില്‍ ഏറ്റവും കുറഞ്ഞ പരിശോധനാ നിരക്ക് ഇന്ത്യയിലും ബ്രസീലിലുമാണ്.
 

Latest News