കാലിഫോര്‍ണിയയില്‍ വന്‍നാശം വിതച്ച് കാട്ടുതീ; 10 മരണം (വീഡിയോ)

കാലിഫോര്‍ണിയ- യുഎസിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ അപ്രതീക്ഷിതമായി കത്തിപ്പടര്‍ന്ന കാട്ടുതീയില്‍ വന്‍ നാശനഷ്ടം. പത്തു പേര്‍ വെന്തുമരിച്ചു. 1500-ലേറെ കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. നിയന്ത്രാതീതമായ തീ കുടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ നിന്ന് ഇതിനം 20,000 പേരെ സുരക്ഷിണ ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പലയിടങ്ങളിലായി ഓരേസമയത്താണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. ഇത് അപ്രതീക്ഷിതമായിരുന്നുവെന്ന് അഗ്നിശമന സേനാ വിഭാഗം മേധാവി അമി ഹെഡ് പറഞ്ഞു. 

 

കാട്ടു തീ എറെ നാശം വിതച്ച ബട്ടി, ലെയ്ക്ക്, മെന്‍ഡോസിനോ, നാപ, നേവാഡ, ഓറഞ്ച്, സൊനോമ, യുബ എന്നീ പ്രദേശങ്ങളില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വളരെ വേഗത്തില്‍ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന തീ നിയന്ത്രിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതു വടക്കന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആയിരക്കണിക്കിന് വീടുകള്‍ക്കും മുന്തിരിത്തോട്ടങ്ങള്‍ക്കും ഭീഷണിയായിരിക്കുകയാണ്.

 

നാപ, സൊനോമ എന്നിവിടങ്ങളിലാണ് ഒമ്പത് പേര്‍ മരിച്ചത്. മെന്‍ഡോസിനോയില്‍ ഒരാളും മരിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് വേഗത്തില്‍ ആളിപ്പടര്‍ന്ന കാട്ടുതീയും കടുത്ത പുകയും മൂലം പ്രദേശവാസികള്‍ ദുരിതത്തിലാണ്. പ്രദേശത്തെ വീടുകള്‍ക്കു പുറമെ വൃദ്ധ സദനങ്ങളും ഹോട്ടലുകളുമെല്ലാം അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റു മൂലം അഗ്നി ശമന ശ്രമങ്ങളും വേണ്ടത്ര വിജയിക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ യുഎസിലെ ഏറ്റവും വലിയ അഗ്നിശമന വിമാനവും ഉപയോഗിക്കുന്നുണ്ട്. 

 

 

 

 

 

Latest News