Sorry, you need to enable JavaScript to visit this website.

ഓഗസ്റ്റില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം; കനത്ത മഴയും പ്രളയവും മുന്‍കൂട്ടി കണ്ട് അധികൃതര്‍

ന്യൂദല്‍ഹി- ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍  കനത്ത മഴ മുന്‍കൂട്ടി കണ്ട് മുന്‍കരുതല്‍ നടപടികള്‍ക്ക് തുടക്കമിട്ട് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പ്രളയം മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും തുടക്കമിടുക. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.ഇത് അതിതീവ്ര ന്യൂനമര്‍ദ്ദം ആകുന്നതോടെ സംസ്ഥാനത്ത് ശക്തമായ മഴയായിരിക്കും ഉണ്ടാകുകയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഓഗസ്റ്റ് മാസത്തില്‍ ലഭിച്ച ശക്തമായ മഴയാണ് പ്രളയക്കെടുതികളിലേക്ക് നയിച്ചിരുന്നത്. ഓഗസ്റ്റ് 5,6 തീയതികളിലായി ഇത് ന്യൂനമര്‍ദ്ദമായി രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുന്നതോടെ ഓഗസ്റ്റിന്റെ രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ കനത്ത മഴയായിരിക്കും ഉണ്ടാകുക.

ഇത് കണക്കിലെടുത്തുള്ള മുന്‍കരുതല്‍ നടപടികള്‍ക്ക് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തുടക്കമിട്ടു. ആന്ധ്രപ്രദേശിന്റെ വടക്കും ഒഡീഷയുടെ തെക്കുമായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് തിരുവനന്തപുരം ഐഎംഡി ഡയറക്ടര്‍ അറിയിച്ചു.
 

Latest News