കാസര്‍കോട്- സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു. ഞായറാഴ്ച മരിച്ച കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ. ശശിധരക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ഇദ്ദേഹത്തിന് പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു.
ശശിധരയുടെ സമ്പര്‍ക്കപ്പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. ഭാരത് ബീഡി കോണ്‍ട്രാക്ടറായിരുന്നു മരിച്ച ശശിധര. ഇതോടെ ജില്ലയില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.