വാഷിംഗ്ടണ്‍- രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,63,96,954 ആയി വര്‍ധിച്ചു.
വിവിധ രാജ്യങ്ങളിലായി മരണസംഖ്യ 6,51,902 ആയി. ഒരു കോടിയിലേറെ പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകളില്‍ പറയുന്നു. 42,86,663 പേര്‍ക്കാണ് യു.എസില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,47,588 പേര്‍ മരിച്ചു.
ബ്രസീലില്‍ 24,42,375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 87,618 പേര്‍ മരിക്കുകയും ചെയ്തു.






