ഗൂഗിള്‍ ജീവനക്കാര്‍ക്ക് അടുത്തവര്‍ഷം ജൂണ്‍ 30 വരെ ജോലി വീട്ടില്‍ തന്നെ

സാന്‍ഫ്രാന്‍സിസ്‌കോ- കോവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച വീട്ടില്‍നിന്നുള്ള ജോലി തുടരാന്‍ ഗൂഗിള്‍ തീരുമാനം. ഭൂരിഭാഗം ജീവനക്കാരോടും 2021 ജൂലൈ വരെ വീടുകളിലിരുന്ന് തന്നെ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കയാണ് സാങ്കേതിക ലോകത്തെ അതികായരായ ഗൂഗിള്‍.
ഓഫീസുകളില്‍ എത്തേണ്ടത് അനിവാര്യമല്ലാത്ത എല്ലാ ജീവനക്കാര്‍ക്കും 2021 ജൂണ്‍ 30 വരെ വീടികളില്‍തന്നെ ജോലി തുടരാമെന്ന് ചീഫ് എക്‌സിക്യുട്ടീവ് സുന്ദര്‍ പിച്ചൈ അയച്ച ഇമെയിലില്‍ പറഞ്ഞു.

ലോകത്താകെയുളള രണ്ട് ലക്ഷത്തോളം ജീവനക്കാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമാണ് വീട്ടിലിരുന്നുള്ള ജോലി നീട്ടി നല്‍കിയിരിക്കുന്നത്.

 

Latest News