തബൂക്ക്- അൽറൗദ ഡിസ്ട്രിക്ടിൽ കിംഗ് ഫഹദ് റോഡിൽ അറബ് വംശജൻ കാറിടിച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിദേശി സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. വാഹനാപകടങ്ങൾ ആവർത്തിക്കുന്ന ഈ സ്ഥലത്ത് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിന് കാൽനടയാത്രക്കാർക്ക് മേൽപാലം നിർമിക്കണമെന്നും അൽറൗദ, അൽനഹ്ദ ഡിസ്ട്രിക്ടുകൾക്കിടയിലുള്ള പ്രദേശത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.