Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടി

കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി സ്വര്‍ണ്ണം പിടിച്ചു. 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. 848 ഗ്രാം സ്വര്‍ണം ഡോര്‍ ക്ലോസറിനുള്ളില്‍ സിലിണ്ടര്‍ രൂപത്തിലാക്കിയാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ്, മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 449 ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി ഖത്തറിലെ ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ എന്നിവരെയാണ് പിടികൂടിയത്.
 

Latest News