Sorry, you need to enable JavaScript to visit this website.

കോവിഡ്; കൊല്ലം സ്വദേശി ദമാമിൽ മരിച്ചു

ദമാം- കൊല്ലം പരവൂർ കൂനയിൽ ചാമവിള വീട്ടിൽ സുരേഷ് കുമാർ കരുണാകരൻ പിള്ള (52) ദമാമിൽ  കോവിഡ് ബാധിച്ചു മരിച്ചു. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ രണ്ടാഴ്ച  മുമ്പ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ സൗമ്യ സുരേഷ് കുമാർ. രണ്ടു മക്കളുണ്ട്. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള  നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Latest News