കോവിഡ്; എറണാകുളം സ്വദേശി ദമാമിൽ മരിച്ചു

ദമാം- എറണാകുളം പറവൂർ തുരുത്തിപ്പുറം തെറ്റാലിക്കൽ ഔസോ തോമസ് (53) ദമാമിൽ  കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 20 വർഷമായി ദമാമിൽ പ്രവാസിയാണ്. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി ഒരാഴ്ച മുമ്പ്  ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി  ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ ലില്ലി ഔസോ. മക്കൾ: ഷെമിൻ തോമസ്, സേവിയോ തോമസ്, ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള  നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ജാഫർ കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Latest News