കോഴിക്കോട് ഷാഹിദയുടെ ഭർത്താവും മരിച്ചു; ഒരു വീട്ടിൽ മൂന്നാമത്തെ മരണം

കോഴിക്കോട്- കോവിഡ് ബാധിച്ച് വീട്ടമ്മയും മകളും മരിച്ചതിന് പിന്നാലെ മരുമകനും മരിച്ചു. മരുമകന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. കോഴിക്കോട് കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മരുമകൻ മുഹമ്മദാലിയാണ് മരിച്ചത്. റുഖിയാബിയുടെ മകൾ ഷാഹിദയുടെ ഭർത്താവാണ് മുഹമ്മദാലി. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന റുഖിയാബി വ്യാഴാഴ്ചയാണ് മരിച്ചത്. ഇവർക്ക് കോവിഡും ബാധിച്ചിരുന്നു. ശനിയാഴ്ച മരിച്ച ഷാഹിദക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

Latest News