ജയ്പൂർ- ആറ് ബി.എസ്.പി എം.എൽ.എമാരെ കോൺഗ്രസുമായി ലയിപ്പിച്ചതിനെതിരെ ബി.ജെ.പി സമർപ്പിച്ച ഹരജി രാജസ്ഥാൻ ഹൈക്കോടതി തള്ളി.
ബി.ജെ.പി നേതാവ് മദൻ ദിലാവർ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.ലയനം അനുവദിച്ചുള്ള സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്താണ് ബി.ജെ.പി കോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ പറയുന്ന കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം ഈ എം.എൽ.എമാരെ എന്തുകൊണ്ടാണ് സ്പീക്കർ അയോഗ്യരാക്കാതിരുന്നതെന്നും ഹരജിയിൽ ചോദിച്ചിരുന്നു. സ്പീക്കറുടെ നിഷ്‌ക്രിയത്വത്തെയും ബി.ജെ.പി ചോദ്യം ചെയ്തിരുന്നു.