രാഷ്ട്രീയ ഭാവി തകർന്നാലും ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന സത്യം പറയും-രാഹുൽ ഗാന്ധി

ന്യൂദൽഹി- അതിർത്തിയിൽ ചൈന കടന്നുകയറിയെന്നുള്ളത് സത്യമായ കാര്യമാണെന്നും രാജ്യവിരുദ്ധമായതിനാൽ ഈ സത്യം ഒളിച്ചുവച്ചിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനയുടെ കടന്നുകയറ്റം തന്റെ രക്തം തിളപ്പിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു.

ഉപഗ്രഹ ചിത്രങ്ങൾ ഞാൻ പരിശോധിച്ചതാണ്. മുൻ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ചൈന ലഡാക്കിലെ ഇന്ത്യയുടെ ഭൂപ്രദേശം കൈക്കലാക്കിയിട്ടില്ലെന്ന നുണ ഞാൻ ആവർത്തിക്കുമെന്നാണോ നിങ്ങൾ കരുതുന്നത്. എന്റെ രാഷ്ട്രീയ ഭാവി തകർന്നാലും നുണ പറയാൻ ഞാൻ ഇല്ല- രാഹുൽ പറഞ്ഞു.

ഇന്ത്യൻ മണ്ണിലെ ചൈനീസ് സാന്നിധ്യത്തെ കുറിച്ച് നുണ പറയുന്നവർ രാജ്യസ്‌നേഹികൾ അല്ല. എന്റെ രാഷ്ട്രീയ ഭാവി പകരം കൊടുക്കേണ്ടി വന്നാലും ഈ കാര്യത്തിൽ നുണ പറയാനില്ലെന്നും രാഹുൽ പറഞ്ഞു.

 

Latest News