കോവിഡ് വാക്‌സിന് വേണ്ടി 2021 വരെ കാത്തിരിക്കണം: ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്- കോവിഡ് വാക്‌സിന് വേണ്ടി 2021വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിന്റെ ആദ്യ ഉപയോഗം ആരംഭിക്കാന്‍ 2021വരെ കാത്തിരിക്കേണ്ടി വരും. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ വാക്‌സിന്‍ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡബ്യൂഎച്ച്ഓ അറിയിച്ചു.ലോകത്തെ വിവിധ രാജ്യങ്ങളില്‍ നടന്നുവരുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പലതും മൂന്നാംഘട്ടത്തിലാണ് ഉള്ളത്. സുരക്ഷയും രോഗപ്രതിരോധ ശേഷിയിലും ഈ വാക്‌സിനുകളില്‍ ഇതുവരെ വീഴ്ച സംഭവിച്ചിട്ടില്ല.

വരുന്ന വര്‍ഷാരംഭത്തില്‍ തന്നെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ ഗുണത്തിനായി വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാനാണ് ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതും പ്രധാനമാണെന്നും ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാം ചീഫ് മൈക്ക് റയാന്‍ അറിയിച്ചു.
 

Latest News